ഉള്ള്യേരി: നാറാത്ത് പാടത്തിൽ കരുണാകരൻ (74) നിര്യാതനായി. ആർ.ജെ.ഡി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ എച്ച്.എം.എസ് പഞ്ചായത്ത് പ്രസിഡന്റ്, ജനതാദൾ പഞ്ചായത്ത് പ്രസിഡന്റ്, അഗ്രികൾച്ചർ ഇപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുതുകാട്, കൂത്താളി കർഷക സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: സൗമിനി (മുൻ ഗ്രാമപഞ്ചായത്ത് അംഗം). മകൾ: പ്രിയേഷ് (പയ്യന്നൂർ ഗ്രൂപ് ഓഫ് കമ്പനി അബൂദബി), രാജേഷ് (അബൂദബി), അഭിലാഷ്. മരുമക്കൾ: ധന്യ, സബിന. സഹോദരങ്ങൾ: പി. ബാലകൃഷ്ണൻ (ഗ്രാമപഞ്ചായത്ത് അംഗം, ആർ.ജെ.ഡി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി അംഗം), അശോകൻ, രവീന്ദ്രൻ.