കിഴിശ്ശേരി (മലപ്പുറം): വീട് നിർമാണ പ്രവൃത്തികള്‍ക്കിടെ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.
കുഴിമണ്ണ പുളിയക്കോട് മഠത്തില്‍ മലയന്‍ സിറാജ് മോന് (ഷാജി മോന് - 47) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിറാജ് മോന് ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് മൂന്നോടെയുണ്ടായ ശക്തമായ മഴക്കിടെ, മൊറയൂര്‍ മഞ്ഞപ്പുലത്ത് പാറയില്‍ വീട് നിർമാണത്തിലേര്പ്പെട്ടിരിക്കുകയായിരുന്ന സിറാജ് മോനും കിഴിശ്ശേരി ഇറമ്പറച്ചാലില് റഫീഖിനും മിന്നലേല്‍ക്കുകയായിരുന്നു. റഫീഖ് ചികിത്സയിലാണ്.
പിതാവ്: പരേതനായ മമ്മദ് ഹാജി. മാതാവ്: ഹവ്വ ഉമ്മ. ഭാര്യ: മുംതാസ്. മകന്: ഹാഷിര്‍ അന്‍സാരി. സഹോദരങ്ങള്‍: അന്‍വര്‍ സാദത്ത്, ത്വാഹിറ, റൈഹാനത്ത്, മെഹര്‍ബാനു.