പൂക്കോട്ടുംപാടം: ചുള്ളിയോട് കുളങ്ങരാത്ത് (കാട്ടിൽ) പരേതനായ കെ.പി. കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യൻ (79) നിര്യാതയായി. കോട്ടയം അറുനൂറ്റിമംഗലം ചാരംകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, ലാലി, റ്റിജി, ഷിമ്മി (ഇരുവരും യു.കെ), റ്റിനി. മരുമക്കൾ: ജോണി കുളങ്ങരാമറ്റത്തിൽ (കള്ളമല), ജോയി പെരുമാലിൽ (അരീക്കര), സുമ താന്നിപ്പറമ്പിൽ (യു.കെ), സജി കുറ്റിയിൽ (യു.കെ), ബെന്നി തെക്കേപ്പറമ്പിൽ (കോതനല്ലൂർ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് ചുള്ളിയോട് പ്രത്യാശനാഥ ക്നാനായ കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.