കോഴിക്കോട്: മാവൂർ ഗ്വാളിയോർ റയോൺസ് ഹൈസ്കൂൾ റിട്ട. അധ്യാപികയും സാവിത്രി സാബു മെമ്മോറിയൽ കോളജ് റിട്ട. പ്രിൻസിപ്പലുമായിരുന്ന സി. രാജമ്മ (97) നിലമ്പൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മകളുടെ വസതിയിൽ നിര്യാതയായി. ആലപ്പുഴ ചേർത്തല ചാരമംഗലം തെന്നടിയിൽ കുടുംബാംഗമാണ്. പരേതരായ അഡ്വ. സി. പത്മനാഭപിള്ളയുടെയും ചിന്നമ്മയുടെയും മകളാണ്. ഏറെക്കാലമായി പൂവാട്ടുപറമ്പ് അലങ്കാർ തിയറ്ററിന് സമീപമുള്ള വീട്ടിലായിരുന്നു താമസം.
ഭർത്താവ്: പി.എ. ഹർഷൻ (റിട്ട. പ്രധാനാധ്യാപകൻ, മാവൂർ ഗ്വാളിയോർ റയോൺസ് ഹൈസ്കൂൾ). മക്കൾ: ടി.ബി. ബാബുരാജ് (റിട്ട. കെൽട്രോൺ എൻജിനീയർ), അഡ്വ. ടി.ബി. സെലുരാജ് (ചരിത്രഗ്രന്ഥ രചയിതാവ്), പ്രഫ. മായ ഹർഷൻ (എം.ഇ.എസ് മമ്പാട് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി). മരുമക്കൾ: പരേതനായ പ്രഫ. കെ. മോഹൻ കുമാർ (എം.ഇ.എസ് മമ്പാട് കോളജ് ഇംഗ്ലീഷ് മുൻ അധ്യാപകൻ), ഷീല ബാബുരാജ്, കെ.എ. പുഷ്പ (റിട്ട. ഡെപ്യൂട്ടി കമീഷണർ, വിൽപന നികുതി വകുപ്പ്). സഹോദരങ്ങൾ: ആനന്ദം, ചെല്ലമ്മ, ലീലാമ്മ, രാമചന്ദ്രൻ നായർ, ഭാനുമതി അമ്മ, പരേതരായ ചന്ദ്രശേഖരൻ നായർ, രാധാകൃഷ്ണൻ നായർ, ഭാസ്കര പിള്ള, മണിയമ്മ. സഞ്ചയനം ശനിയാഴ്ച.