ചാവക്കാട്: മയിൽ ഇടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. കൊച്ചന്നൂർ എട്ടാന്തറയിൽ താമസിക്കുന്ന പൂളന്തറക്കൽ അബ്ദുൽ സലാം (60) ആണ് മരിച്ചത്.
ബൈക്കിൽ സഞ്ചരിക്കുമ്പോൾ ചെറുവത്താനിയിൽ വെച്ച് മയിൽ പറന്നു വന്നിടിച്ചുണ്ടായ അപകടത്തിൽ പെട്ട് ഒരു മാസമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഇലക്ട്രിക്കൽ/പ്ലംബിങ് തൊഴിലാളിയായിരുന്നു.
ഭാര്യ: പാലപ്പറമ്പിൽ ശരീഫ ബീവി. മക്കൾ: നിസാമുദ്ദീൻ, അജ്മൽ.