പരപ്പനങ്ങാടി: ഒട്ടുമ്മൽ കടപ്പുറത്തെ പിത്തപ്പെരി ഹുസൈന്റെ മകൻ അസ്ഹബിനെ (19) ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. അഞ്ചപ്പുര റെയിൽവേ ഓവുപാലത്തിനടുത്ത പാളത്തിൽ വെള്ളിയാഴ്ച വൈകീട്ട് 6.30ന് ചെന്നൈ മെയിൽ കടന്നുപോയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: ആബിദ.
സഹോദരങ്ങൾ: ഫബ്നാസ്, അജ്ന, ആദിഷ. ഖബറടക്കം ശനിയാഴ്ച ചാപ്പപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.