മഞ്ചേരി: ആശുപത്രിപ്പടി സ്വദേശി റെയ്ഞ്ചർ കുഞ്ഞിരായിന്റെ മകൻ കോർമത്ത് അബ്ദുൽ ലത്തീഫ് (78) നിര്യാതനായി. മുൻ കേന്ദ്രമന്ത്രി പരേതനായ ഇ. അഹമ്മദിന്റെ പേഴ്സനൽ സ്റ്റാഫ് അംഗമായിരുന്നു. ഭാര്യ: പൂളകുണ്ടൻ ഫാത്തിമ.
മക്കൾ: നിവിൽ ഇബ്രാഹീം (പ്രസിഡന്റ്, വ്യാപാരി വ്യവസായ ഏകോപന സമിതി മലപ്പുറം ജില്ല കമ്മിറ്റി), നജ്മൽ ഇബ്രാഹീം, നിഹാല. മരുമക്കൾ: ജംഷീദ് നസീരി (അരൂർ), ബുഷ്റ (മേൽമുറി), ഷൈഷ പറവത്ത് (കോഡൂർ). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മഞ്ചേരി സെൻട്രൽ ജുമാമസ്ജിദിൽ.