മഞ്ചേരി: ഗവ. ബോയ്സ് ഹൈസ്കൂൾ റിട്ട. അധ്യാപകനും മഞ്ചേരി ചിന്മയ സ്കൂൾ സ്ഥാപക പ്രിൻസിപ്പലുമായ അരുകിഴായ പടിഞ്ഞാറ്റുമ്മുറി പയ്യപ്പള്ളി മനയിൽ സുബ്രഹ്മണ്യൻ നമ്പൂതിരി (91) നിര്യാതനായി.
ഭാര്യ: പരേതയായ വെള്ളയ്ക്കാട്ട് മന ലീല അന്തർജനം. മക്കൾ: പി.എം. അനിൽ (വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഉണ്ണികൃഷ്ണൻ (ആയുർവേദ ഗവേഷകൻ), പരേതനായ സുനിൽ. മരുമക്കൾ: ദീപ, സുനിത.
സഹോദരങ്ങൾ: ശ്രീദേവി, ദേവകി, പരേതരായ രാമൻ നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, സാവിത്രി, ഉമാദേവി, പാർവതി.