ഇരിട്ടി: മുഴക്കുന്നിലെ പന്തിരടി കൃഷ്ണൻ നമ്പീശൻ (92) നിര്യാതനായി. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹൈസ്കൂൾ റിട്ട. മലയാളം അധ്യാപകനും സർവോദയ മണ്ഡലം മുൻ ജില്ല പ്രസിഡന്റുമായിരുന്നു. ഭാര്യ: ആടചേരി ഭാർഗവി അമ്മ. മക്കൾ: കവിത (അമേരിക്ക), കലേഷ് (കെ.എസ്.ആർ.ടി.സി, കണ്ണൂർ). മരുമക്കൾ: പി.എം. സതീശൻ, ആര്യാദേവി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പിൽ.