തലശ്ശേരി: എരഞ്ഞോളി കുടക്കളം യു.പി സ്കൂളിന് സമീപം മാധവി സദനത്തിൽ ഇ. ബാലകൃഷ്ണൻ (69) നിര്യാതനായി. സി.പി.എം മുൻ എരഞ്ഞോളി ലോക്കൽ കമ്മിറ്റിയംഗവും കർഷകസംഘം തലശ്ശേരി ഏരിയ കമ്മിറ്റി മെംബറും തലശ്ശേരി സഹകരണ ആശുപത്രി മുൻ ജീവനക്കാരനുമായിരുന്നു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് കപ്പരട്ടി മെംബർ, കതിരൂർ സർവിസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗം, സി.പി.എം കുന്നുമ്മൽ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഉജിത. മക്കൾ: ഹർജിത്ത് കുണ്ടഞ്ചേരി, ഹർഷ കുണ്ടഞ്ചേരി. മരുമക്കൾ: ഷൈജു (കുയ്യാലി), നിഖിന (വടക്കുമ്പാട്). സഹോദരങ്ങൾ: ഭാസ്കരൻ, ലക്ഷ്മി, നിർമല, പ്രീത, പരേതനായ സുരേഷ് ബാബു. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.