പാനൂർ: താഴെ ചമ്പാട് യംഗ്സ്റ്റാർ കോർണറിൽ നികുഞ്ജത്തിൽ പാലോർത്ത് കെ.കെ. മോഹനൻ (59) നിര്യാതനായി. യംഗ്സ്റ്റാർ കോർണറിൽ പലചരക്ക് കച്ചവടക്കാരനാണ്. അച്ഛൻ: പരേതനായ കണ്ണൻ. അമ്മ: പരേതയായ ചെമ്മരത്തി. ഭാര്യ: രതി. മക്കൾ: മായ, മയൂഖ് (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ (ആന്ധ്ര), സതി, ദാസൻ (മുംബൈ), തങ്കമണി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.