ഒറ്റപ്പാലം: ലോറിയിടിച്ച് സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം. നെല്ലിക്കുറുശ്ശി മുളഞ്ഞൂർ കൂനാംകോട്ടിൽ ഷാജിയുടെ ഭാര്യ വന്ദന (35) ആണ് മരിച്ചത്. അമ്പലപ്പാറ-ഒറ്റപ്പാലം റോഡിൽ കാഞ്ഞിരക്കടവിൽ ശനിയാഴ്ച രാവിലെ 11.45ഓടെയാണ് അപകടം. മുരുക്കുംപറ്റ ഭാഗത്തുനിന്നും ഒറ്റപ്പാലത്തേക്ക് വരുകയായിരുന്ന സ്കൂട്ടറിൽ അതേദിശയിൽ ലോഡുമായി വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ വന്ദനയുടെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നെല്ലിക്കുറുശ്ശിയിലെ ക്വാറിയിൽനിന്നും ലോഡ് കയറ്റി ഒറ്റപ്പാലത്തേക്കു പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. വന്ദന സംഭവസ്ഥലത്തുതന്നെ മരിച്ചു. മക്കൾ: സ്വരൂപ്, സൗരുദ്ധ്.