പേരാമ്പ്ര: പെരുവണ്ണാമൂഴി പൊൻമലപ്പാറയിലെ മുസ്ലിം ലീഗ് പ്രവർത്തകൻ തിരുമംഗലത്ത്കുന്നുമ്മൽ സി.എം കുഞ്ഞിമൊയ്തി (83) നിര്യാതനായി. മുസ്ലിം ലീഗ് സമ്മേളനങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഇദ്ദേഹം ഓർമവെച്ച നാൾ മുതൽ പച്ച ഷർട്ട് മാത്രം ധരിക്കുന്നതുകൊണ്ട് പച്ചക്കാക്ക എന്നാണ് വിളിച്ചിരുന്നത്. രണ്ടു വർഷം മുമ്പ് ചെന്നൈയിൽ നടന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിലെ ശ്രദ്ധാ കേന്ദ്രമായിരുന്നു. ഭാര്യ: കുഞ്ഞാമിന. മക്കൾ: ഉമ്മർ, സിറാജ്, ഷറീജ്, സുലൈഖ, റംല, സറീന. മരുമക്കൾ: സൈനബ, ഫാത്തിമ, ഫരീദ, റഷീദ, ഹമീദ്, പരേതനായ മുഹമ്മദ്.