കോഴിക്കോട്: നെല്ലിക്കോട് പൊറ്റമ്മൽ ധന്യ വീട്ടിൽ മങ്ങാട് ചെമ്പകശ്ശേരി കെ. വസുദത്തൻ (89 -റിട്ട. ജൂനിയർ സൂപ്രണ്ട്, കോഴിക്കോട് മെഡിക്കൽ കോളജ്) നിര്യാതനായി. കെ.ജി.എച്ച്.ഡി.എസ് സി.ഐ.ടി.യു മുൻ സംസ്ഥാന സെക്രട്ടറിയും എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം കർഷകസംഘം കോഴിക്കോട് ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. ചിന്മയ വിദ്യാലയ റെസിഡന്റ്സ് അസോസിയഷൻ പ്രസിഡന്റായിരുന്നു. ‘കല’യുടെ സ്ഥാപകാംഗവും സെക്രട്ടറിയുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് മൂന്നുമാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: എം. ഭാനുമതി (റിട്ട. നഴ്സിങ് സൂപ്രണ്ട്, കോഴിക്കോട് മെഡിക്കൽ കോളജ്). മക്കൾ: ഡോ. വി. അഭിജിത്ത് (കൺസൽട്ടന്റ് തൃശൂർ മാനസിക രോഗാശുപത്രി), വി. സന്ദീപ് (എക്സിക്യൂട്ടിവ് എൻജിനീയർ, ഇറിഗേഷൻ വകുപ്പ് വയനാട്). മരുമക്കൾ: ജീന ജയറാം (എസ്.ബി.ഐ പാലക്കാട്), പി.കെ. ഷൈന (പ്രഫസർ, വകുപ്പ് മേധാവി, വിമൻസ് കോളജ് തിരുവനന്തപുരം). സഹോദരങ്ങൾ: സുശീല, പരേതരായ യശോധരൻ, പങ്കജാക്ഷൻ, മധുസൂദനൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിൽ.