മുക്കം: കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ മുൻ ജില്ല നേതാവും മുക്കം മേഖലയിലെ ആദ്യകാല ട്രേഡ് യൂനിയൻ നേതാവുമായ മണാശേരി ചിന്നപ്പു നിവാസിൽ എം.വി. കൃഷ്ണൻകുട്ടി (80) നിര്യാതനായി. കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം തിരുവമ്പാടി ഏരിയ സെക്രട്ടറി, സി.പി.എം സംയുക്ത മുക്കം ലോക്കൽ കമ്മിറ്റി അംഗം, മണാശ്ശേരി ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആദ്യകാല സി.പി.എം പാർട്ടി വളന്റിയറായിരുന്നു. ഭാര്യ: ടി. ശാന്തകുമാരി (ജനാധിപത്യ മഹിള അസോസിയേഷൻ മുൻ ഏരിയ സെക്രട്ടറി). മക്കൾ: എം.എസ്.കെ സ്റ്റാലിൻ ദാസ് (ഏരിമല ചോയ്സ് സ്കൂൾ), എം.എസ്.കെ സ്റ്റാലിജ (വൺ സിറ്റി കക്കോടി). മരുമക്കൾ: ജയലക്ഷ്മി (അധ്യാപിക, മുക്കം മുസ്ലിം ഓർഫനേജ് സ്കൂൾ), ഗിരീഷ് കുമാർ. സഹോദരങ്ങൾ: എം.എം. ശാന്തകുമാരി (സി.പി.എം തോട്ടത്തിൻ കടവ് ബ്രാഞ്ച് അംഗം), എം.എം. സുഗുണൻ (സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി), പരേതനായ രമേശൻ (പൂവാട്ടുപറമ്പ്).