നീലേശ്വരം: മടിക്കൈയിലെ ആദ്യകാല അധ്യാപകരിലൊരാളായ പട്ടുവക്കാരൻ കരുണാകരൻ (85) നിര്യാതനായി. വിവിധ വിദ്യാലയങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൊളവയൽ വിവേകാനന്ദ വിദ്യാലയം പ്രിൻസിപ്പലായിരുന്നു. നന്ദപുരം വൃന്ദാവൻ ഇംഗ്ലീഷ് മിഡിയം സ്കൂൾ സ്ഥാപകനും മടിക്കൈ സർവിസ് സഹകരണ ബാങ്കിലെ ആദ്യകാല ഉദ്യോഗസ്ഥന്മാരിൽ ഒരാളുമായിരുന്നു.
നിരവധി കവിതകളുടെ രചയിതാവായ ഇദ്ദേഹം ഗാനങ്ങളുടെ സംഗീത സംവിധാനവും നിർവഹിച്ചിരുന്നു. നന്ദപുരം ശ്രീഗോപാലകൃഷ്ണ ക്ഷേത്രം ചെയർമാൻ, ഓർക്കോൽ വയനാട് കുലവൻ ക്ഷേത്ര തെയ്യം കെട്ട് മഹോത്സവ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
വടക്കേക്കര ഗോവിന്ദൻ മണിയാണിയുടെയും പട്ടുവക്കാരൻ ദേവി അമ്മയുടെയും മകനാണ്. ഭാര്യ: വെങ്ങര ദേർമ്മൽ ലക്ഷ്മി. മക്കൾ: സിന്ധുജ, ദേവി, സുഷമ, സുനിത (ഹയർ സെക്കൻഡറി അധ്യാപിക, ബല്ല ഗവ. ഹയർ സെക്കൻഡറി സ്കൂൾ).
മരുമക്കൾ: പ്രസന്നകുമാർ (കണ്ണപുരം), ശങ്കരനാരായണൻ (മുൻ അധ്യാപകൻ, പെരിങ്ങോം), സുരേഷ് കുമാർ (യൂനിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ട്, കാഞ്ഞങ്ങാട്). സഹോദരങ്ങൾ: ചക്രപാണി (റിട്ട. അധ്യാപകൻ മാവുങ്കാൽ), പശുപാലൻ (മുണ്ടോട്ട്), സാവിത്രി (വെങ്ങര), സത്യഭാമ (നീലേശ്വരം).