അത്തോളി: കുനിൽക്കടവ് നാസ് വീട്ടിൽ താമസിക്കുന്ന മാട്ടാര ഈസകുട്ടി (75) നിര്യാതനായി. അത്തോളി വിസ്ഡം സകാത് സെൽ ചെയർമാനായിരുന്നു. ഭാര്യ: ജാസ്മിൻ തോട്ടത്തിൽ (കൂടത്തായി). മക്കൾ: നിഷാന, നസീമ, നിസാർ, നിയാസ്. മരുമക്കൾ: സാദിഖ് (കാപ്പാട്), ഷെഫീഖ് (കാരപ്പറമ്പ്), ഷബ്ന (കൊടുവള്ളി), ഫസ്ന (ചീക്കോന്ന്). സഹോദരങ്ങൾ: ഹാഷിം മാട്ടാര, പരേതരായ ഉസ്മാൻ മാസ്റ്റർ, ഖദീജ.