നടുവണ്ണൂർ: ചാത്തോത്ത് ദാറുൽ ഹുദാ മദ്റസ അധ്യാപകനായിരുന്ന പടിഞ്ഞാറേ ചാത്തോത്ത് അഹമ്മദ് മുസ്ലയാർ (65) നിര്യാതനായി. നടുവണ്ണൂർ നൂറുൽ ഹുദാ, നിസാമിയ്യ കിഴുക്കോട് മദ്റസയിൽ സദർ മുഅല്ലിം എടവരാട് മദ്റസ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. മക്കൾ: റാഷിദ, സ്വാലിഹ. മരുമക്കൾ: ജറീഷ് (ചേനോളി), ജംഷീർ (കായണ്ണ). സഹോദരങ്ങൾ: അബു (കച്ചവടം) സുബൈർ, ഹാഷിം (ഗവ. ഹോമിയോ കോളജ് കോഴിക്കോട്), ഉമ്മർ (കച്ചവടം നടുവണ്ണൂർ), നഫീസ, പരേതരായ മൊയ്തീൻ, സുഹറ, ഫാത്തിമ, ആമിന.