ഉദുമ: മാങ്ങാട് അരമങ്ങാനത്തെ കെ.വി. കുഞ്ഞമ്പു നായരുടെ മകൻ ടി. രാധാകൃഷ്ണൻ (49) ഹൃദയാഘാതം മൂലം നിര്യാതനായി. വീട്ടിൽ മറ്റുള്ളവരുമായി സംസാരിച്ചുകൊണ്ടിരിക്കെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മേൽപറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഒരുമാസം മുമ്പ് ഗൾഫിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ രാധാകൃഷ്ണൻ അടുത്തയാഴ്ച തിരികെ പോകാനുള്ള ഒരുക്കത്തിലായിരുന്നു. മാതാവ്: മീനാക്ഷി. ഭാര്യ: പ്രജീഷ. മക്കൾ: ശ്രേയ, ശ്രീയ. സഹോദരങ്ങൾ: വിശാലാക്ഷി, കമലാക്ഷൻ, രജനി.