പാനൂർ: എസ്.എസ്.എഫ് സ്ഥാപക ട്രഷററും കടവത്തൂർ ടൗൺ മുസ് ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റും തൂവക്കുന്ന് മഹല്ല് ഖാളിയുമായിരുന്ന കടവത്തൂരിലെ പറമ്പത്ത് അബ്ദുറഹ്മാൻ ഫൈസി (70) നിര്യാതനായി.
പിതാവ്: പരേതനായ പറമ്പത്ത് മൂസ മുസ് ലിയാർ. മാതാവ്: പുത്തൂർ പുത്തൻവീട്ടിൽ ആയിശ. ഭാര്യ: നബീസു. മക്കൾ: ഉബൈദ്, അബ്ദുൽ ഗനി, മഹമൂദ്, ഹാമിദ്. മരുമക്കൾ: നജീറ, ഹാജറ, അമീറ, മാരിയത്തുൽ ഖിബിത്തിയ. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, സുബൈർ, ജാബിർ, സൈനബ, ലത്തീഫ് കുഞ്ഞാമി, പരേതരായ മുഹമ്മദ്, അബ്ദുല്ല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കടവത്തൂർ വലിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.