പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിലെ ജനകീയ ഡോക്ടർ എ.കെ. മേനോൻ എന്ന കുട്ടൻ മേനോൻ (84) നിര്യാതനായി. പാപ്പിനിശ്ശേരി ചുങ്കത്ത് സ്ഥിരതാമസമാക്കിയെങ്കിലും അങ്കമാലിയിൽ മഞ്ഞപ്ര സ്വദേശിയായ അമ്പാടത്ത് സ്വാമി അയ്യപ്പൻ തറവാട്ടിലാണ് ജനനം. പാപ്പിനിശ്ശേരിയിൽ ഏതാണ്ട് 50 വർഷത്തോളമായി ചുങ്കത്ത് സ്വന്തം വസതിയിൽ ചികിത്സ നടത്തിവരുന്നു. ഭാര്യ: രാജലക്ഷ്മി. മക്കൾ: രാജേഷ് (വൈസ് പ്രിൻസിപ്പൽ, കണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ), രേഖ (അധ്യാപിക, ആരോളി ജി.എച്ച്.എസ്.എസ്). മരുമകൻ: രാജീവ് (കുഞ്ഞിമംഗലം, ഗൾഫ്).