കരിവെള്ളൂർ: ആണൂരിലെ സി.വി. രവീന്ദ്രൻ (78) നിര്യാതനായി. നാഷനൽ മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ (എൻ.എം.സി.സി) ഛത്തിസ്ഗഢ് റിട്ട. ഉദ്യോഗസ്ഥനാണ്. കരിവെള്ളൂർ സമര സേനാനി സി.വി. കുഞ്ഞിരാമന്റെയും (സീവി) സി.വി. ചിരിയുടെയും മകനാണ്. ഭാര്യ: മഞ്ജുള. മകൻ: റോഷൻ (സോഫ്റ്റ് വെയർ എൻജിനീയർ, എൽ.എസ്.ഇ.ജി ബംഗളൂരു). മരുമകൾ: രമ്യ (ബംഗളൂരു). സഹോദരങ്ങൾ: രജനി (റിട്ട. അംഗൻവാടി ഹെൽപ്പർ വടക്കുമ്പാട്), ഉഷ (ബക്കളം, റിട്ട. ജീവനക്കാരി, കെൽട്രോൺ, മാങ്ങാട്ടുപറമ്പ്), സരള (ബക്കളം റിട്ട. അധ്യാപിക, മൊറാഴ എ.യു.പി സ്കൂൾ), വിനോദിനി (പിലാത്തറ), ഷർമിള (സൗദി), പരേതയായ ലീല.