തലശ്ശേരി: സൈദാർ പള്ളിക്ക് സമീപം അബ്റാറിൽ എ.പി. അഹ്മദ് (73) നിര്യാതനായി. ഒമാൻ മിനിസ്ട്രി ഓഫ് എജുക്കേഷനിൽ മുൻ അധ്യാപകനായിരുന്നു. ദീർഘകാലം തലശ്ശേരി മുസ്ലിം അസോസിയേഷൻ പ്രസിഡന്റായിരുന്നു.
മദ്റസ മാനേജ്മെന്റ് അസോസിയേഷൻ, തലശ്ശേരി മേഖല ബ്രണ്ണൻ കോളജ് അറബിക് അലുമ്നി അസോസിയേഷൻ, കാന്തലാട്ട് പള്ളി ഇർഷാദുസ്സിബിയാൻ എന്നിവയുടെ പ്രസിഡന്റ്, മദ്റസത്തുൽ ഇസ്ലാമിയ എൽ.പി സ്കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഒമാൻ ഗവൺമെന്റിന്റെ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
പരേതരായ നടുവത്ത് വളപ്പിൽ ആബുവിന്റെയും അവാലിൽ പറമ്പത്തുകണ്ടി മറിയുവിന്റെയും മകനാണ്. ഭാര്യ: തട്ടാങ്കണ്ടി ചേക്കിനാങ്കണ്ടി റംല. മക്കൾ: അമീറ (അബൂദബി), റബീഅ് (മസ്കത്ത്), റഷാദ് (മസ്കത്ത്), റംസി (ടാറ്റ മോട്ടോർസ്, കോഴിക്കോട്), അഫ്നാൻ എൻജിനീയർ, കോളജ്, തിരുവനന്തപുരം). മരുമക്കൾ: ഷൈജൽ സുനി (അബൂദബി), റിഷാന, ആയിഷ. സഹോദരങ്ങൾ: ആയിഷ, അബ്ദുൽ റഹീം, സുബൈദ, കുഞ്ഞാമി, ഷംശാദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഏഴിന് സൈദാർ പള്ളി ഖബർസ്ഥാനിൽ.