അകത്തേത്തറ: രാമകൃഷ്ണനഗര്‍ ലെയ്ന്‍ അഞ്ച് ഐശ്വര്യവിഹാറില് എ.എസ്. ബാലസുബ്രഹ്മണ്യന് (68) നിര്യാതനായി. റിട്ട. റെയില്‍വേ ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടറാണ്. മുന്‍ നാഷനല്‍ റഫറിയും പാലക്കാട് ജില്ല ഫുട്ബാള്‍ ടീം അംഗവുമാണ്. സതേണ്‍ റെയില്‍വേക്കുവേണ്ടി കളിച്ചിട്ടുണ്ട്. പാലക്കാട് ടാലന്റ്സ് ഫുട്ബാള്‍ അക്കാദമി എക്സിക്യൂട്ടിവ് അംഗം, പാലക്കാട് ജില്ല ഫുട്ബാള്‍ റഫറീസ് അസോസിയേഷന് വൈസ് പ്രസിഡന്റ്, ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനില്‍നിന്ന് ഡി ലൈസൻസ് കരസ്ഥമാക്കിയ പരിശീലകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1986ലെ കേരള സന്തോഷ് ട്രോഫി ഫുട്ബാള്‍ ടീമിനുള്ള കോച്ചിങ് ക്യാമ്പില്‍ അംഗമായിരുന്നു.
ഭാര്യ: കെ.വി. മീനാക്ഷി (എല്‍.ഐ.സി ബ്രാഞ്ച്-1, പാലക്കാട്). മക്കള്‍: ഐശ്വര്യ, ഗായത്രി. മരുമകന്: ഹര്ഷന്. സഹോദരങ്ങള്‍: വെങ്കിട്ടരാമന്, രുക്മാബായി, പരേതരായ നാരായണന്, രാമനാരായണന്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കൽപാത്തി കുന്നുംപുറം ശ്മശാനത്തില്‍.