തൃശൂർ: കുട്ടനല്ലൂർ കേശവത്ത് മനയിൽ പരിയാനമ്പറ്റ വാസുദേവൻ നമ്പൂതിരിപ്പാട് (95) നിര്യാതനായി. പാലക്കാട് കുലുക്കല്ലൂർ പരിയാനമ്പറ്റ രാമൻ നമ്പൂതിരിപ്പാടിന്റെയും മുതുകുർശ്ശി പാർവതി അന്തർജനത്തിന്റെയും മകനാണ്. വടക്കാഞ്ചേരി ശ്രീവ്യാസ കോളജ് റിട്ട. ഗ്യാസ്മാൻ ആയിരുന്നു. യോഗക്ഷേമ സഭയുടെ ആദ്യകാല അനുഭാവിയായും നെല്ലായ ഗ്രാമീണ വായനശാല ഭാരവാഹിയായും പ്രവർത്തിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു.
ഭാര്യ: പരേതയായ കുട്ടനെല്ലൂർ കേശവത്ത് പാർവതി അന്തർജനം. മക്കൾ: ബിന്ദു കൃഷ്ണൻ പാഴ്യോട്, ഉമാ രാമൻ കരിപ്പം, നാരായണൻ (വൈദ്യരത്നം ഔഷധശാല മുൻ സ്റ്റാഫ്), കൃഷ്ണൻ (എസ്.എൻ.എ ഔഷധശാല മുൻ സ്റ്റാഫ്). മരുമക്കൾ: പരേതനായ കാക്കശ്ശേരി പാഴ്യോട്ട് കൃഷ്ണൻ ഭട്ടതിരിപ്പാട് (പാഴ്യോട്ട് മന തൈര് സംഭാരം), കരിപ്പത്ത് രാമൻ നമ്പൂതിരി (മലപ്പുറം ത്രിപുരാന്തകക്ഷേത്രം മേൽശാന്തി), സൗഭാഗ്യ കാമ്പ്രത്ത് (വൈദ്യരത്നം ആയുർവേദ കോളജ് സ്റ്റാഫ്), ജലജ തേനാക്കര (വൈദ്യരത്നം ആയുർവേദ കോളജ് സ്റ്റാഫ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കുട്ടനെല്ലൂർ എളന്തുരുത്തിയിലെ ഇല്ലം വളപ്പിൽ.