കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി-ചെന്നൈ എക്സ്പ്രസ് ഇടിച്ച് വീട്ടമ്മ മരിച്ച നിലയിൽ. എലവഞ്ചേരി, പനങ്ങാട്ടിരി കോഴികൊത്തി വീട്ടിൽ കൃഷ്ണന്റെ ഭാര്യ പാർവതി (65) ആണ് മരിച്ചത്. കൊല്ലങ്കോട് റെയിൽവേ സ്റ്റേഷന് സമീപം കാരപ്പറമ്പ് റെയിൽവേ അടിപ്പാതക്കടുത്ത് വെള്ളിയാഴ്ച വൈകുന്നേരം നാലേമുക്കാലോടെയാണ് അപകടം. പനങ്ങാട്ടിരി വീട്ടിൽ നിന്നും കാരപ്പറമ്പിൽ താമസിക്കുന്ന മകൻ ആറുമുഖന്റെ വീട്ടിലേക്ക് പോകാനായി പാളം മറികടക്കുന്നതിനിടെ ട്രെയിൻ വന്നത് കേൾവിക്കുറവുള്ളതിനാൽ ശ്രദ്ധയിൽപെടാത്തതാണ് അപകടത്തിന് കാരണം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രി മോർച്ചറിയിൽ. മക്കൾ: ലക്ഷ്മി, ആറുമുഖൻ, രവി, ജാനകി.