മാനന്തവാടി: ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്തിലെ മാനന്തവാടി മേരിമാതാ പ്രൊവിന്‍സ് അമ്പലവയല്‍ ഭവനാംഗം സിസ്റ്റര്‍ ജോസ് മാനുവല്‍ (90) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷ ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കണിയാരം കത്തീഡ്രലില്‍ മാനന്തവാടി രൂപത വികാരി ജനറാള്‍ പോള്‍ മുണ്ടോളിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍. മാനന്തവാടി ആര്യപ്പള്ളില്‍ പരേതരായ മത്തായി-അന്ന ദമ്പതികളുടെ മകളാണ്. മേരിമാതാ പ്രൊവിന്‍സിന്റെ പയ്യമ്പള്ളി, പുല്പള്ളി ഭവനങ്ങളില്‍ സുപ്പീരിയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സുൽത്താൻ ബത്തേരി, അമ്പലവയല്‍, തവിഞ്ഞാല്‍, പുല്ലൂരാംപാറ, മുള്ളന്‍കൊല്ലി, ആടിക്കൊല്ലി, കണിയാരം, ആലാറ്റില്‍, കൂത്തുപറമ്പ് മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.