പയ്യോളി: ഇരിങ്ങൽ-കോട്ടക്കൽ മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവും കെ.എൻ.എം കോട്ടക്കൽ യൂനിറ്റ് പ്രസിഡന്റുമായ പി.വി. ലത്തീഫിന്റെ ഭാര്യ ബൈത്താന്റവിട നഫീസ (60) നിര്യാതയായി. അഗ്രിക്കൾച്ചറൽ ഡയറക്ടറായിരുന്ന പരേതനായ എസ്.വി. മഹമൂദിന്റെയും പരേതയായ ബൈത്താന്റവിട ആയിഷയുടെയും മകളാണ്.
മക്കൾ: മുഹമ്മദ് ഷിറാസ് (ഖത്തർ), മുഹമ്മദ് സഫ്വാൻ (സെട്രാ ഗാലറി, എറണാകുളം). മരുമക്കൾ: നുസ്റത്ത്, സുഫാന. സഹോദരങ്ങൾ: എസ്.വി. സലീം, റഫീഖ്, ഷമീം (ദുബൈ), ആരിഫ ബാനു, പരേതയായ സുമയ്യ.