അത്തോളി: കുനിയിൽ കടവിലെ ചോയിക്കുന്നത്ത് പി.കെ. അശോകൻ (72) നിര്യാതനായി. അത്തോളി പഞ്ചായത്ത് മുൻ മെംബറാണ്.
സി.പി.എം കുനിയിൽകടവ് ബ്രാഞ്ച് മുൻ അംഗമാണ്. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. വേളൂർ എടക്കര കയർ സഹകരണ സംഘം ജീവനക്കാരനായിരുന്നു.
ഭാര്യ: ശ്യാമള. മക്കൾ: ഷെർലി, ഷിംല. മരുമക്കൾ: സജിത്ത് (കൊയിലാണ്ടി), ബൈജു (വയനാട്). സഹോദരങ്ങൾ: രായി, ദേവി, കുമാരി, ചിരുതേയി, പരേതരായ അരിത്തേയി, ആപ്പാരി, ഗോപാലൻ.