കൂത്തുപറമ്പ്: കിണവക്കൽ ബൈത്തുൽ ജിദ്ദാസിൽ കാത്രുമാൻ അഷറഫ് (62) നിര്യാതനായി. ജിദ്ദ കെ.എം.സി.സി പ്രവർത്തകനും കിണവക്കൽ മുസ്ലിം ജമാഅത്ത് മുൻ മെംബറുമാണ്. പരേതനായ കാത്രുമാൻ മമ്മുവിന്റെയും കെ. കദീസുവിന്റെയും മകനാണ്. ഭാര്യ: നബീസു. മക്കൾ: ആഷിഫ്, ഫഹദ്, നിഹാൽ, നജീറ, ഫെമിന, നിദ. മരുമക്കൾ: ജലീൽ, സഫീർ, ഷഹാന, മെഹറുന്നിസ.