നാദാപുരം: ചെക്യാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുണ്ടുങ്കര അബ്ദുല്ല (70) നിര്യാതനായി. പുളിയാവ് പറേമ്മൽ ജുമാ മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറിയും പുളിയാവ് തൻവീറുൽ ഇസ്ലാം മദ്റസ കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: റംല. മക്കൾ: മുഹമ്മദ് (ബഹ്റൈൻ), സഹദ് (ഒമാൻ), ഫാത്തിമ. മരുമക്കൾ: യഹ്യ, ശബാന, മുഹ്സിന. സഹോദരങ്ങൾ: കുഞ്ഞാമ, കദീശ, പരേതനായ അമ്മദ്.