തൃപ്രയാർ: കഴിമ്പ്രത്ത് ആറു വയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു. എറണാകുളം സ്വദേശി പോണത്തു വീട്ടിൽ വിനയപ്രസാദിന്റെ മകൻ വിഹാനാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ കുട്ടിയെ കാണാതായി തിരച്ചിലിനൊടുവിൽ ഏഴരയോടെ വീടിനോടു ചേർന്ന കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
കഴിമ്പ്രത്ത് അമ്മ നെടിയിരിപ്പിൽ അഞ്ജലിയുടെ വീട്ടിൽ വന്നതായിരുന്നു വിഹാൻ. സംസാരശേഷി കുറവുള്ള കുട്ടിയാണ്. വലപ്പാട് പൊലീസ് നടപടികൾ സ്വീകരിച്ചു.