കൊയിലാണ്ടി: കേരള കലാമണ്ഡലം പുരസ്കാര ജേതാവ് പ്രസിദ്ധ ഓട്ടൻതുള്ളൽ വാദ്യ കലാകാരൻ മൂടാടി കണ്ടമ്പത്ത് സുകുമാരൻ നായർ (85) നിര്യാതനായി. കേരളത്തിലെ നിരവധി വേദികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്. ഇലത്താള വാദ്യകലാകാരൻ കൂടിയായിരുന്നു. പിതാവ് കൃഷ്ണൻ നമ്പ്യാരിൽനിന്നാണ് തുള്ളലും വാദ്യകലയും അഭ്യസിച്ചത്. ഭാര്യ: ലക്ഷ്മിയമ്മ. മക്കൾ: ബാബു കണ്ടമ്പത്ത് (സി.പി.എം ഹിൽബസാർ സൗത്ത് ബ്രാഞ്ച് അംഗം), ബിജില. മരുമക്കൾ: സീന ബാബു, രമേശ് ഓർക്കാട്ടേരി (ക്ലർക്ക് താലൂക്ക് ആശുപത്രി, നാദാപുരം). സഹോദരങ്ങൾ: കലാമണ്ഡലം അവാർഡ് ജേതാവും പ്രസിദ്ധ തുള്ളൽ കലാകാരനുമായ മുചുകുന്ന് പത്മനാഭൻ, പ്രഭാകരൻ, ദേവകി, രാധ.