എളേറ്റിൽ: കിഴക്കോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന വെള്ളിലാട്ട് പൊയിൽ കേളുക്കുട്ടി (81) നിര്യാതനായി. വലിയ പറമ്പ് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, താമരശ്ശേരി ഗവ. വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ്, നാളികേര വികസന സമിതി സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം വലിയപറമ്പ് ശാഖാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എം.എൻ. ലീല (മുൻ ഗ്രാമ പഞ്ചായത്ത് അംഗം). മക്കൾ: ഡിറോഷ് ലാൽ, ഫിറോഷ് ലാൽ, കിഷോർ ലാൽ. മരുമക്കൾ: റിനു, ദീപ്തി. സഹോദരങ്ങൾ: ജാനകി, സരോജിനി, പരേതയായ സൗമിനി.