കൽപകഞ്ചേരി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാറമ്മലങ്ങാടി പൂഴിക്കുത്ത് സ്വദേശി അങ്ങാടിപ്പറമ്പ് ആലിക്കുട്ടിയുടെ മകൻ അബ്ദുൽ സാനിഫ് (19) ആണ് മരിച്ചത്. കഴിഞ്ഞ മാസം 22ന് വളവന്നൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് മുന്നിൽ സാനിഫ് സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 6.30നാണ് മരണം. കടുങ്ങാത്തുകോടിലെ കൈരളി ബുക്ക് സ്റ്റാളിലെ ജീവനക്കാരനാണ്. മാതാവ്: സൈഫിന്നിസ. സഹോദരൻ: ഷാഹില്‍.