ബാലുശ്ശേരി: ബാലുശ്ശേരിയിലെ മുതിർന്ന കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ബാലുശ്ശേരിയിലും പരിസരങ്ങളിലും കർഷക കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃനിരയിൽനിന്ന് പ്രവർത്തിച്ച മണ്ണാംപൊയിൽ അരീപ്രംമുക്ക് മണ്ണാന്റെ പിണങ്ങോട്ട് ചെക്കൂട്ടി (106) നിര്യാതനായി. നിലവിൽ സി.പി.എം മണ്ണാംപൊയിൽ ബ്രാഞ്ച് അംഗമാണ്. ആദ്യകാല സി.പി.എം ബാലുശ്ശേരി ലോക്കൽ കമ്മിറ്റി അംഗം, ബാലുശ്ശേരി പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂത്താളി മിച്ചഭൂമി സമരങ്ങളിൽ പങ്കെടുത്തു. നന്മണ്ടയിൽ ഒളിവിൽ കഴിഞ്ഞപ്പോൾ കമ്യൂണിസ്റ്റ് നേതാക്കളായ ഇ.എം.എസിനും എ.കെ.ജിക്കുമുൾപ്പെടെ ഭക്ഷണവും സഹായവും എത്തിച്ചുനൽകിയിരുന്നു. ഭാര്യ: പരേതയായ നാരായണി. മക്കൾ: രാരിച്ചൻ (റിട്ട. കെ.എസ്.ആർ.ടി.സി), ചോയിക്കുട്ടി (റിട്ട. ഐ.ഐ.എസ്.ആർ), അശോകൻ, ചന്ദ്രൻ (റിട്ട. കേരള വാട്ടർ അതോറിറ്റി), ചന്ദ്രമതി. മരുമക്കൾ: മാലതി, ഉഷ, തങ്കമണി, ആൻസി, പരേതനായ രാഘവൻ (റിട്ട. അധ്യാപകൻ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.