അലനല്ലൂർ: കോഴിവണ്ടിയും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കോട്ടോപ്പാടം അമ്പാഴക്കോട് മണിയം ക്കോടൻ ഹംസ മുസ്ലിയാരുടെ മകൻ മുഹമ്മദ് ഷനൂബാണ് (20) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 7.45നായിരുന്നു അരിയൂർ കണ്ടംമംഗലം റോഡിൽ അമ്പാഴക്കോടിൽ അപകടം നടന്നത്. വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരണം. മാതാവ്. ഖദീജ. സഹോദരൻ: ഷാനിബ്.