കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് പരശൂർ ഇല്ലത്തെ എം.പി. മോഹൻ കുമാർ (79) നിര്യാതനായി. കുഞ്ഞിമംഗലം മഞ്ചക്കല്ലില്ലത്ത് ജനിച്ച മോഹൻ കുമാർ കെ.എസ്.യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലെത്തുകയും പയ്യന്നൂർ ഹൈസ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. ചിറ്റാരിപ്പറമ്പിൽ താമസം മാറിയശേഷം പ്ലാന്ററായി. കൂത്തുപറമ്പിലെയും ചിറ്റാരിപ്പറമ്പിലെയും രാഷ്ട്രീയ സാമൂഹിക മണ്ഡലത്തിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. കൂത്തുപറമ്പ് റൂറൽ ബാങ്ക് പ്രസിഡന്റ്, സംഘടന കോൺഗ്രസ് നേതാവ്, ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് മെംബർ, ചിറ്റാരിപ്പറമ്പ് ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നതോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പിതാവ്: കുഞ്ഞിമംഗലം മഞ്ചക്കല്ലില്ലത്തെ പരമേശ്വരൻ നമ്പൂതിരി. മാതാവ്: പരേതയായ ദേവകി അന്തർജനം (കോഴിക്കോട് ഏലത്തൂർ പൈങ്ങാട്ട് ഇല്ലം). സഹോദരങ്ങൾ: എം.പി. നാരായണശർമ (റിട്ട. എജിസ് ഓഫിസ് സൂപ്രണ്ട്), രാജ രമണി അന്തർജനം. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പരശൂർ ഇല്ലത്ത്.