തൃശൂർ: തൃശൂർ കഥകളി ക്ലബിന്റെ സജീവ പ്രവർത്തകനും അഭിഭാഷകനുമായ അഡ്വ. സി.കെ. നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു. 91 വയസ്സായിരുന്നു. തൃശൂരിലെ പ്രമുഖ അഭിഭാഷകനും നമ്പൂതിരി വിദ്യാലയത്തിന്റെ മാനേജരുമായിരുന്നു.
ധനലക്ഷ്മി ബാങ്ക്, നെടുങ്ങാടി ബാങ്ക്, പെരിങ്ങോട്ടുകര നമ്പൂതിരി യോഗക്ഷേമസഭ എന്നിവയുടെ നിയമോപദേശകനായിരുന്നു. ചേർപ്പ് ചിറ്റൂർ മനയിൽ കുഞ്ഞൻ നമ്പൂതിരിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും മകനായി 1934 ആഗസ്റ്റ് 24നാണ് ജനനം. സെന്റ് തോമസ് കോളജിലെ പഠനത്തിനുശേഷം എറണാകുളം ലോ കോളജിൽനിന്ന് നിയമബിരുദം നേടി.   
കലാമണ്ഡലം 2021ൽ മുകുന്ദരാജ പുരസ്കാരം നൽകി ആദരിച്ചു. ഭാര്യ: രമണി അന്തർജനം. മക്കൾ: രാജൻ, ജയ അവണൂർ. മരുമക്കൾ: സന്ധ്യ രാജൻ, ദാമോദർ അവണൂർ.