ഉളിക്കൽ: ഉളിക്കൽ സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന ഏഴൂരിലെ വലിയകുളത്തിൽ മാത്യു (ബേബി -75) നിര്യാതനായി. ഭാര്യ: റോസമ്മ (വെള്ളിലാങ്കൽ കുടുംബാംഗം). മക്കൾ: സിസ്റ്റർ ജോൺസി (സി.എം.സി തളിപ്പറമ്പ്), ബിന്ദു, സിസ്റ്റർ ആൻജോ (സി.എം.സി, നെല്ലിക്കാംപൊയിൽ), ബൈജു (യു.കെ). മരുമക്കൾ: സിബി ഐക്കരയിൽ (തളിപ്പറമ്പ്), സോഫിയ കൊല്ലിയിൽ (യു.കെ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ.