കണ്ണൂർ: കുറുവ കാഞ്ഞിരയിലെ ബോണി അമ്പഴത്തിനാൽ (51) നിര്യാതനായി. പാലക്കാട് സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു. ആന്റണി-മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: സോജി. മക്കൾ: ആൽവിൻ, ദിയ (ഇരുവരും വിദ്യാർഥികൾ). സഹോദരൻ: സോണി. ഭൗതിക ശരീരം വ്യാഴാഴ്ച രാവിലെ 9.30ന് വീട്ടിലെ ശുശ്രൂഷക്കുശേഷം മേലെ ചൊവ്വ പള്ളിയിലെ ചടങ്ങുകൾ കഴിഞ്ഞ് ഉച്ചക്ക് 12.30ന് പേരാവൂർ കല്ലുമുതിരക്കുന്ന് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യും.