എരുമപ്പെട്ടി: പാത്രമംഗലം തെക്കെപുരക്കൽ വീട്ടിൽ വാസുവിന്റെ മകൻ ജയേഷ് (42) നിര്യാതനായി. കൊത്തുപണി കലാകാരനായിരുന്നു.
ആദൂർ കാർത്യായനി ക്ഷേത്രത്തിലെ പൊയ് കാളകളുടെയും വേലൂർ വെങ്ങിലശ്ശേരി മണിമലർക്കാവിലേക്ക് എഴുന്നള്ളിക്കുന്ന വെള്ളാറ്റഞ്ഞൂർ, കരിയന്നൂർ ദേശക്കുതിരകളുടെയും കൊത്തുപണികൾ നടത്തിയിട്ടുണ്ട്.   
മാതാവ്: പരേതയായ കാർത്യായനി. ഭാര്യ: നയന (കുവൈത്ത്). മക്കൾ: അനുശ്രീ (ഗായിക), ആദിദേവ്. സഹോദരി: ജയശ്രീ. സംസ്കാരം വ്യാഴാഴ്ച രാവിലെ ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.