മഞ്ചേരി: കച്ചേരിപ്പടി മഞ്ചേരി കോട്ടേജിൽ ഡോ. കെ. കൃഷ്ണൻ (84) നിര്യാതനായി. വെള്ളില കവണഞ്ചേരി കുടുംബാംഗമാണ്.  മഞ്ചേരി ജില്ല ആശുപത്രിയിൽ ഫിസിഷ്യൻ പീഡിയാട്രീഷ്യനായി വിരമിച്ചു. മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ ഡോക്ടറായിരുന്നു. ഭാര്യമാർ: കെ. സൗമിനി (റിട്ട. എ.ഇ.ഒ, വടകര), പരേതയായ ഡോ. വിമലാബായി മേനോൻ (ഗൈനക്കോളജിസ്റ്റ്). മക്കൾ: ഡോ. വിജയരാഘവൻ, (കൺസൽട്ടൻറ് ഒഫ്താൽമോളജിസ്റ്റ്, ജനറൽ ആശുപത്രി, മഞ്ചേരി), ഡോ. വിനോദ് (ഇ.എൻ.ടി സർജൻ, താലൂക്ക് ആശുപത്രി ഒറ്റപ്പാലം). മരുമക്കൾ: ഡോ. സജനി (പീഡിയാട്രീഷ്യൻ, ജില്ല ആശുപത്രി, മാനന്തവാടി) ഡോ. ധാത്രി (പാലക്കാട്).