കൂറ്റനാട്: നിയന്ത്രണംവിട്ട സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ വിദ്യാർഥി മരിച്ചു. അത്താണിക്കൽ മുസ്തഫയുടെ മകൻ ഫാറൂഖാണ് (15) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് കട്ടിൽമാടം-മൈലാഞ്ചിക്കാട് റോഡിൽ ചാലിപ്പുറം നളന്ദ നഗറിൽ വൈദ്യുതി സ്കൂട്ടർ നിയന്ത്രണംവിട്ട് തെന്നിവീണാണ് അപകടം. തല വൈദ്യുതി തൂണില്‍  ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഫാറൂഖ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ചത്. അപകടത്തിൽ കാലിന് ഗുരുതര പരിക്കേറ്റ സുഹൃത്ത് അൻസിലിനെ തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. നാഗലശ്ശേരി ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.