തിരുവില്വാമല: ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കല്ലേപ്പാടം കുന്നംപുള്ളി നീലിച്ചിറ ചാത്തൂർ വീട്ടിൽ അച്യുതൻകുട്ടി (56) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പഴമ്പാലക്കോട് പുതിയ പാലത്തിനു സമീപം  ഓട്ടോ നിയന്ത്രണംതെറ്റി മറിയുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് വാണിയംകുളം സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പഴയന്നൂർ ടൗണിലാണ്  ഓട്ടോ ഓടിച്ചിരുന്നത്. അവിവാഹിതനാണ്.   
പിതാവ്: പരേതനായ ഉണ്ണിനായർ. മാതാവ്: കല്യാണിക്കുട്ടി അമ്മ. സഹോദരങ്ങൾ. വേണു, രാജൻ, പരേതനായ കൃഷ്ണൻകുട്ടി. ഞായറാഴ്ച പഴയന്നൂർ ബസ് സ്റ്റാൻഡിൽ പൊതുദർശനത്തിനുശേഷം സംസ്കാരം നടത്തും.