പാവറട്ടി: അറയ്ക്കൽ ജേക്കബ് (90) നിര്യാതനായി. ഭാര്യ: പരേതയായ മേരി (ചിറ്റാട്ടുകര ചക്രമാക്കൽ കുടുംബാംഗം).
മക്കൾ: എൽസി (വേലൂർ സെന്റ് സേവ്യർസ് സ്കൂൾ റിട്ട. അധ്യാപിക), ബേബി (ആർ.ഡി ഏജന്റ് കുനംമൂച്ചി), ലൂസി, ലില്ലി, സിസിലി, റീന, മാത്യൂസ് (അറയ്ക്കൽ ഓട്ടോമൊബൈൽസ് ആൻഡ് ബോൾട്ട് ഹൗസ്, കുന്നംകുളം), വർഗീസ് (അറയ്ക്കൽ ഇലക്ട്രോണിക്സ് പാവറട്ടി), ജോസ് (അറയ്ക്കൽ ഓട്ടോമൊബൈൽസ് പൂവത്തൂർ).   
മരുമക്കൾ: കുര്യാക്കോസ് (റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ), പരേതനായ തോമസ്, ജോർജ്, ജോസ്, ജോസഫ് (റിട്ട. ആർമി ഉദ്യോഗസ്ഥൻ), റാഫേൽ, ജെയ്സി (പാവറട്ടി സഹകരണ ബാങ്ക്), നിജി (മുണ്ടൂർ സഹകരണ ബാങ്ക്), സിജി. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം നാലിന് പാവറട്ടി സെന്റ് ജോസഫ്സ്     തീർത്ഥകേന്ദ്ര സെമിത്തേരിയിൽ.