കൊരട്ടി: ശ്രീരാമ വിലാസം ചവളർ സൊസൈറ്റി സംസ്ഥാന സെക്രട്ടറി നാലുകെട്ട് വടക്കേ ഇളഞ്ചേരി കൂട്ടലപ്പറമ്പിൽ വീട്ടിൽ പരേതനായ കുട്ടപ്പന്റെ മകൻ മോഹനൻ (59) നിര്യാതനായി.
മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷൻ കേരള സംസ്ഥാന സെക്രട്ടറി, ചവളർ സൊസൈറ്റി യൂത്ത് വിങ് സംസ്ഥാന കോഒാഡിനേറ്റർ, വടക്കേ ഇളഞ്ചേരി ബാലഭദ്ര ക്ഷേത്രം സെക്രട്ടറി, ചവളർ സൊസൈറ്റി പാലപ്പിള്ളി യൂനിയൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാലപ്പിള്ളി മേഖലയിലെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു.   
മാതാവ്: പരേതയായ ജാനകി. സഹോദരങ്ങൾ: പങ്കജാക്ഷൻ, രാജപ്പൻ, ശ്രീധരൻ, പരേതനായ രാമകൃഷ്ണൻ.