ആമ്പല്ലൂർ: പുതുക്കാട് വടക്കെ തൊറവിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റിയംഗവുമായ വടക്കെ തൊറവ് കാഗ്ലി വീട്ടിൽ പരേതനായ ശിവദാസന്റെ മകൻ അരുൺദാസാണ് (25) മരിച്ചത്. ഞായറാഴ്ച പുലർച്ചെ വീടിന് സമീപത്തെ റെയിൽപാതയിലാണ് മൃതദേഹം കണ്ടത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെയിന്റിങ് തൊഴിലാളിയാണ് അരുൺദാസ്. മാതാവ്: ഉഷ. സഹോദരി: അമൃത.