നെന്മാറ: പൊള്ളലേറ്റ മുൻ പ്രധാനാധ്യാപകൻ ചികിത്സയിലിരിക്കെ മരിച്ചു. ചാത്തമംഗലം ഗവ. യു.പി സ്കൂളിന് സമീപം പടിഞ്ഞാറെത്തൊടി വീട്ടിൽ രാജനാണ് (83) മരിച്ചത്. ചാത്തമംഗലം പോത്തുണ്ടി സ്കൂളുകളിൽ പ്രധാനാധ്യാപകനായി ജോലി ചെയ്തിരുന്നു. കുറച്ചു വർഷമായി വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ വീട്ടിനകത്ത് നിന്ന് പുക ഉയരുന്നത് കണ്ട് സമീപവാസികൾ നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടത്. അയൽവാസികളും മറ്റും ചേർന്ന് നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് പാലക്കാട് ജില്ല ആശുപത്രി, തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് ചികിത്സയിലിരിക്കെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വക്കാവ് ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: കുന്തീദേവി. മക്കൾ: അനിരുദ്ധൻ, അജിത. മരുമക്കൾ: അനിൽ കുമാർ, ശാലിനി.