വെളിയത്ത് നാട്: സാമൂഹിക, സാംസ്കാരിക പ്രവർത്തകനായിരുന്ന മാളികം പീടിക അയ്യാരിൽ കുഞ്ഞുമുഹമ്മദ് ജമാൽ (92) നിര്യാതനായി. ഖബറടക്കം നടത്തി.
1983ൽ തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ‘നവനാട്’ പത്രത്തിന്റെ സ്ഥാപക എഡിറ്ററായിരുന്നു. 1968ൽ ജനപാർട്ടി രൂപവത്കരണത്തിന് നേതൃത്വം നൽകി. ഇന്ത്യ-പാക് പുനഃസംയോജനം ലക്ഷ്യമാക്കിയ ‘ഫൗണ്ടേഷൻ ഫോർ ഇന്ത്യാ-പാക് കോൺഫെഡറേഷൻ’ ഭാരവാഹിയും ആയിരുന്നു.
ഭാര്യ: സി.കെ. സുബൈദ. മക്കൾ: സാഹിത്യകാരനും സിനിമ അസോസിയേറ്റ് ഡയറക്ടറുമായ എ.ജെ. മുഹമ്മദ് ഷഫീർ, റസിയ. മരുമക്കൾ: റിയാസ്, ദീപ (എം.ജി സർവകലാശാല).